WARM WELCOME.

We always welcome you to our newest site MY BLOG published with useful informations and helpful Tips for the teachers of Aluva Sub Dt. And also welcomes your Valuable SUGGESTIONS & COMMENTS.

ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും മൈ ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല.

Monday, February 10, 2014

Entry of DDO Regn no. in SPARK



DDO Registration Number for NPS

നാഷനല്‍ പെന്‍ഷന്‍ സ്കീം സംബന്ധിച്ച് എല്ലാ DDO മാരും അവരവരുടെ DDO രജിസ്ട്രേഷന്‍ നമ്പറുകള്‍ സ്പാര്‍ക്കില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
2013 ഏപ്രില്‍ ഒന്നു മുതല്‍ സര്‍വ്വീസില്‍ പ്രവേശിച്ച സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 2004 ജനുവരി ഒന്നു മുതല്‍ പ്രവേശനം നേടിയ അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരും അവരുടെ നിയമന ഉത്തരവിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി. യുടെ ഒറിജിനല്‍, സ്റ്റാമ്പ് സൈസിലുളള രണ്ട് കളര്‍ ഫോട്ടോകള്‍, ഡി.ഡി.ഒ. ഒപ്പിട്ടു നല്‍കുന്ന ഉദ്യോഗവിവരം സംബന്ധിച്ച ലഘുപത്രിക എന്നിവയുമായി പ്രവൃത്തി ദിവസം ജില്ലാ ട്രഷറി ഓഫീസറെ സമീപിക്കാം. ഇതിനായി എല്ലാ ജില്ലകളിലും നോഡല്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി എല്ലാ ഡി.ഡി.ഒ. മാരും അവരവരുടെ ഇ-മെയില്‍ ഐ.ഡി. യിലോ ട്രഷറിയുടെ www.treasury.kerala.gov.in എന്ന വെബ്‌സൈറ്റിലോ ലഭ്യമാക്കിയിട്ടുളള ഡി.ഡി.ഒ. രജിസ്‌ട്രേഷന്‍ നമ്പര്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തണം. കൂടാതെ എന്‍.പി.എസ്. ലെ വിവിധ സ്‌കീമുകളെക്കുറിച്ച് അപേക്ഷകനെ ബോധ്യപ്പെടുത്തുകയും വേണം. എന്‍.പി.എസ്. സംബന്ധമായ സംശയദൂരീകരണത്തിന് തൊട്ടടുത്ത സബ്ട്രഷറി ഓഫീസറെയോ ജില്ലാ ട്രഷറിയിലെ നോഡല്‍ ഓഫീസറെയോ ഫോണ്‍: 0471 2330367 നമ്പരില്‍ ബന്ധപ്പെടാം.

DDO Reg No സ്പാര്‍ക്കില്‍ രേഖപ്പെടുത്തേണ്ട വിധം.

സ്പാര്‍ക്കിലെ Main Menu വിലെ Administration ന് താഴെയുള്ള Code Masters ക്ലിക്ക് ചെയ്യുക. (Main Menu -> Administration -> Code Masters) കോഡ് മാസ്റ്റേഴ്സില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന പേജില്‍ DDO എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.  DDO Details പേജ് കാണാം. ഇവിടെ ആദ്യം എഡിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം  DDO Reg No for NPS എന്നതിനു നേരെയുള്ള ബോക്സില്‍ DDO Reg No ചേറ്ത്തിട്ടുണ്ടാകും. ഇല്ലെന്കില്  ചേര്‍ക്കുക. തുടര്‍ന്ന് Update ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

                                To download the List for DDORegn. Number please click here.

No comments:

Post a Comment