WARM WELCOME.

We always welcome you to our newest site MY BLOG published with useful informations and helpful Tips for the teachers of Aluva Sub Dt. And also welcomes your Valuable SUGGESTIONS & COMMENTS.

ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും മൈ ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല.

Notice.



Notice 1
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും സമ്പൂര്‍ണ്ണയിലുള്ള തങ്ങളുടെ എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും, ഹെഡ്‌മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ച് തെറ്റുതിരുത്തി ജനുവരി പത്തിനു മുമ്പായി ചേര്‍ക്കേണ്ടതാണ്. ഒന്നുമുതല്‍ ഏഴുവരേയുള്ള കുട്ടികളുടേത് ജനുവരി പതിനൊന്നുമുതല്‍ മുപ്പത് വരേ ഓരോ ജില്ലകള്‍ക്കും അനുവദിച്ചിരിക്കുന്ന ദിവസങ്ങളില്‍ ഹെഡ്‌മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ പരിശോധിച്ച് തെറ്റുതിരുത്തി ചേര്‍ക്കേണ്ടതാണ്. 2014 ഫെബ്രുവരി മുതലുള്ള ടിസി, പ്രൊമോഷന്‍ എന്നിവയ്ക്ക് സമ്പൂര്‍ണ്ണയിലൂടെയുള്ളതിനു മാത്രമേ സാധുതയുണ്ടായിരിക്കുകയുള്ളൂ.2014 ജനുവരി 30നു ശേഷം സമ്പൂര്‍ണ്ണയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ പരിപൂര്‍ണ്ണ ഉത്തരവാദിത്തം ഹെ‍‍ഡ്‌മാസ്റ്റര്‍മാര്‍ക്കായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Notice--2

എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ 2014 ഫെബ്രുവരി 22 ശനിയാഴ്ചയിലേക്കും സ്‌ക്രീനിങ് ടെസ്റ്റ് മാര്‍ച്ച് ഒന്ന് ശനിയാഴ്ചയിലേക്കും പുന:ക്രമീകരിച്ചു. സമയം, പരീക്ഷാ കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.

Notice3

Submission of Monthly Expenditure Statement via online

The Heads of all Departmental/Aided Schools in Aluva sub dt. are request to submit Monthly Expenditure Statement on or before the 5’th working day every month via online from December 2012 onwards. The online link is readily available here. For more details please contact Sri.K.V.Santhosh, UDC through Cell Phone No.+919447011639.