WARM WELCOME.

We always welcome you to our newest site MY BLOG published with useful informations and helpful Tips for the teachers of Aluva Sub Dt. And also welcomes your Valuable SUGGESTIONS & COMMENTS.

ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും മൈ ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല.

Friday, February 21, 2014

E-Submission of Pay Bills



E-Submission of Pay Bills.
 ചെയ്യേണ്ടത് എന്തെല്ലാം ?
  1. Accounts ല്‍ Head of Account സെറ്റ് ചെയ്യുക
  2. Establishment Bill Type ലെ Bill Type, Head of Account, Description എന്നിവയും Accounts ലെ Bill Codes ലേതും ഒന്നു തന്നെയാക്കുക.
  3. Monthly Salary Bill പ്രോസസ് ചെയ്യുക
  4. Make Bill from Payroll പേജില്‍ Bill ജനറേറ്റ് ചെയ്യുക.
  5. Submit E- Bill ചെയ്യുക.
  6. സബ്മിറ്റ് ചെയ്ത ബില്ലുകള്‍ ട്രഷറി പരിഗണിച്ചോ എന്നറിയാന്‍ View Submitted Bills എടുത്തു നോക്കുക.
      ഇതില്‍ 1 ഉം 2 ഉം ആദ്യമായി E-Submission നടത്തുമ്പോള്‍ മാത്രം ചെയ്യേണ്ടതാണ്. എന്നാല്‍ 3,4,5 എന്നിവ എല്ലാ മാസവും ബില്ലുകള്‍ E-submit ചെയ്യുമ്പോള്‍ ചെയ്യേണ്ടതാണ്.

STEP-1    Accounts ല്‍ Head code സെറ്റ് ചെയ്യുക.
Pay bill ല് നാം 5- tyre  format ലുള്ള Head of account ആണ് എഴുതാറുള്ളത്. എന്നാല് ഇവിടെ 7-Tyre format ലുള്ള Head of account ആണ് വേണ്ടത്.
ഇതിനായി Main Menu -> Accounts -> Initialisations -> Head Codes  എന്ന ക്രമത്തില്‍ Head Of Account പേജ് open ചെയ്യുക. ഈ പേജില്‍ താഴെ കാണുന്ന രീതിയിലുള്ള 14 കോളങ്ങള്‍ കാണാം.
 1.Grant No./ 2. majh(Function )/ 3. smh(Sub function) / 4. minh(Program) / 5.subh(Scheme)/                            /   6. ssh(subsubhead) / 7. deth(SubScheme) / 8.objh(PrimaryUnit) / 9.Head Desc / 10. BE   /    /   11. Recovery / 12. Expense / 13. Plan/Nonplan / 14. Voted/Charged.
       2202-01-101-98-01 എന്ന 5-Tyre format ലുള്ള Salary Head ഈ കോളങ്ങളില്‍ 7-Tyre format ലേയ്ക്ക് മാററുന്നത് എങ്ങിനെയെന്നു നോക്കുക.
  1. Grant No.                 -  01
  2. majh(Function)       -  2202   
  3. smh(Sub function)  -  01
  4. minh(Program)       -  101
  5. subh(Scheme)         -   98
  6. ssh(subsubhead)     -  01    (number 00ആണോ എന്ന് Treasuryയില് ചോദിച്ചറിയണം.    മാത്റമല്ല wages ന്റെതും00 ആണെന്നാണറിയുന്നത്. Treasury യിലേതുമായി ഒത്തുനോക്കുക)
  7. deth(SubScheme)    -  00
  8. objh(PrimaryUnit)  -  00 
  9. Head Desc               -  DDO salary. ( Establishment Bill Typeലേതു പോലെ)
  10. BE                            -  0
  11. Recovery                 -  0
  12. Expense                   -  0
  13. Plan/Nonplan          -  N
  14. Voted/Charged        -  V 
              2202 – 01 – 101 – 98 – 01 – 00 – 00 -DDO-0-0-0-N-V  എന്നാക്കി update ചെയ്യണം.
Step-2.        Establishment Bill Type ലെ Head of Account ഉം Accounts ലെ Bill Codes ഉം ഒന്നു തന്നെയാക്കുക.
        ഇതിനായി ആദ്യം  Main Menu -> Salary Matters -> Est Bill Type എന്ന ക്രമത്തില്‍ Bill Details പേജ് open  ചെയ്ത് Salary Head പരിശോധിക്കുക. 7-Tyre Head of account അല്ലെങ്കില്‍ Accounts ലെ Bill Codes ല്‍ കൊടുത്തതു പോലെ 00 ചേര്‍ത്ത് Est Bill Type ലെ Head of Account ശരിയാക്കേണ്ടതാണ്. Details കളെല്ലാം match ചെയ്യണം.
       ഈ രണ്ടു കാര്യങ്ങളും ആദ്യ തവണ മാത്രം ചെയ്യേണ്ടതാണ്. ഇനിയുള്ളവ എല്ലാ മാസങ്ങളിലും ചെയ്യേണ്ടവയും.
STEP 3.      Monthly Salary Bill പ്രോസസ് ചെയ്യുക
            Main Menu -> Salary Matters  -> Processing -> Salary à Monthly Salary Processing
STEP 4.      Make Bill from Payroll പേജില്‍ Bill ജനറേറ്റ് ചെയ്യുക
              Main Menu -> Accounts -> Bills -> Make Bill from Payroll എന്ന ക്രമത്തില്‍ പേജ് ഓപ്പണ്‍ ചെയ്യുക. ഈ പേജില്‍ Bill സെലക്ട് ചെയ്ത ശേഷം Make Bill ക്ലിക്ക് ചെയ്യുക.
STEP 5.        Submit E- Bill
         Main Menu -> Accounts -> Bills -> E Submit  ക്ലിക്ക് ചെയ്ത് ബില്ല് ഇ സബ്മിറ്റ് ചെയ്യുന്ന പേജിലേക്ക് പ്രവേശിക്കുക. ഈ പേജില്‍ Bill to Submit എന്നതിനു താഴെ നേരത്തെ പ്രോസസ് ചെയ്ത ബില്ലുകള്‍ കാണാ വുന്നതാണ്. അവ സെലക്ട് ചെയ്ത് Approve and Submit എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.  
          ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഇ സബ്മിഷന്‍ പൂര്‍ത്തിയായി. നാം സബ്മിറ്റ് ചെയ്ത ബില്ല് ട്രഷറി Accept  ചെയ്തോ Object ചെയ്തോ എന്ന് അറിയുന്നതിനു വേണ്ടി View Submitted Bills എടുത്തു നോക്കാ വുന്നതാണ്.
View Submitted Bills
                         Main Menu -> Accaounts -> Bills -> View Submitted Bills
ഈ പേജില്‍  കാണുന്ന ബില്ലിന്റെ വലതു വശത്തു കാണുന്ന Select ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ Submitted Bills Status കാണാവുന്നതാണ്. ട്രഷറി ഇതു വരെ ബില്ല് പരിഗണനയ്ക്കായി എടുത്തിട്ടില്ലെങ്കില്‍ Process not Initiated in Treasury എന്ന മെസ്സേജ് കാണാവുന്നതാണ്.
ഓര്ത്തിരിയ്ക്കേണ്ടവ.
1.       Bill Make ചെയ്ത ശേഷം  Cancel ചെയ്യേണ്ടതായി വന്നാല് Cancel make bil ചെയ്തിട്ടല്ലാതെ salary process  ല് cancel ചെയ്യാന് കഴിയുകയില്ല.
2.       E-submission നടത്തിയ ബില്ല് ട്രഷറിയില് Objection ആയാല് മാത്രമേ cancel ചെയ്യാനോ തിരുത്തുവാനോ കഴിയൂ.
3.       Treasury യില്  Bill പാസ്സായാല് Encashment Details ല് എല്ലാ details ഉം താനെ വന്നിട്ടുണ്ടാകും. അവിടെ നാം  Confirm  മാത്രം ചെയ്താല് മതി.

Monday, February 10, 2014

Entry of DDO Regn no. in SPARK



DDO Registration Number for NPS

നാഷനല്‍ പെന്‍ഷന്‍ സ്കീം സംബന്ധിച്ച് എല്ലാ DDO മാരും അവരവരുടെ DDO രജിസ്ട്രേഷന്‍ നമ്പറുകള്‍ സ്പാര്‍ക്കില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
2013 ഏപ്രില്‍ ഒന്നു മുതല്‍ സര്‍വ്വീസില്‍ പ്രവേശിച്ച സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 2004 ജനുവരി ഒന്നു മുതല്‍ പ്രവേശനം നേടിയ അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരും അവരുടെ നിയമന ഉത്തരവിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി. യുടെ ഒറിജിനല്‍, സ്റ്റാമ്പ് സൈസിലുളള രണ്ട് കളര്‍ ഫോട്ടോകള്‍, ഡി.ഡി.ഒ. ഒപ്പിട്ടു നല്‍കുന്ന ഉദ്യോഗവിവരം സംബന്ധിച്ച ലഘുപത്രിക എന്നിവയുമായി പ്രവൃത്തി ദിവസം ജില്ലാ ട്രഷറി ഓഫീസറെ സമീപിക്കാം. ഇതിനായി എല്ലാ ജില്ലകളിലും നോഡല്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി എല്ലാ ഡി.ഡി.ഒ. മാരും അവരവരുടെ ഇ-മെയില്‍ ഐ.ഡി. യിലോ ട്രഷറിയുടെ www.treasury.kerala.gov.in എന്ന വെബ്‌സൈറ്റിലോ ലഭ്യമാക്കിയിട്ടുളള ഡി.ഡി.ഒ. രജിസ്‌ട്രേഷന്‍ നമ്പര്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തണം. കൂടാതെ എന്‍.പി.എസ്. ലെ വിവിധ സ്‌കീമുകളെക്കുറിച്ച് അപേക്ഷകനെ ബോധ്യപ്പെടുത്തുകയും വേണം. എന്‍.പി.എസ്. സംബന്ധമായ സംശയദൂരീകരണത്തിന് തൊട്ടടുത്ത സബ്ട്രഷറി ഓഫീസറെയോ ജില്ലാ ട്രഷറിയിലെ നോഡല്‍ ഓഫീസറെയോ ഫോണ്‍: 0471 2330367 നമ്പരില്‍ ബന്ധപ്പെടാം.

DDO Reg No സ്പാര്‍ക്കില്‍ രേഖപ്പെടുത്തേണ്ട വിധം.

സ്പാര്‍ക്കിലെ Main Menu വിലെ Administration ന് താഴെയുള്ള Code Masters ക്ലിക്ക് ചെയ്യുക. (Main Menu -> Administration -> Code Masters) കോഡ് മാസ്റ്റേഴ്സില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന പേജില്‍ DDO എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.  DDO Details പേജ് കാണാം. ഇവിടെ ആദ്യം എഡിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം  DDO Reg No for NPS എന്നതിനു നേരെയുള്ള ബോക്സില്‍ DDO Reg No ചേറ്ത്തിട്ടുണ്ടാകും. ഇല്ലെന്കില്  ചേര്‍ക്കുക. തുടര്‍ന്ന് Update ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

                                To download the List for DDORegn. Number please click here.