WARM WELCOME.

We always welcome you to our newest site MY BLOG published with useful informations and helpful Tips for the teachers of Aluva Sub Dt. And also welcomes your Valuable SUGGESTIONS & COMMENTS.

ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും മൈ ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല.

Monday, February 15, 2016

Grade Promotion in SPARK


Grade Promotion in SPARK
എയിഡഡ് സ്കൂളുകളുടെ ഗ്രേഡ് പ്രമോഷന്‌ AEO/DEO ഓഫീസിലേക്ക് Forward ചെയ്യുന്ന ഇതുവരെയുള്ള രീതിതന്നെ പിന്‍തുടര്‍ന്നാല്‍ മതി.
എന്നാല് ഗവണ്‍മെന്റ് സ്കൂളുകള്‍ സ്പാര്‍ക്കില്‍ ഗ്രേഡ് പ്രമോഷന്‍ പ്രോസസ് ചെയ്യുന്ന രീതിയ്ക്ക് ഈയിടെ അല്പം ചില മാറ്റങ്ങള്‍ വരുത്തിയിരി ക്കുന്നു. ഇതുവരെ Pay Fixation on Promotion എന്ന പേജിലൂടെ പുതിയ Basic Pay യും Designation ഉം മറ്റും നല്‍കുകയായിരുന്നു. ഈ പേജില്‍ എല്ലാ ജീവനക്കാരുടേയും പേരുകളും കാണിച്ചിരുന്നു. എന്നാല് ഇപ്പോള് ഗ്രേഡ് പ്രമോഷന്‍ ഉള്ള ജീവനക്കാരന്റെ പേര് മാത്രമേ കാണുകയുള്ളൂ.
 ഗ്രേഡ് പ്രമോഷന് അര്‍ഹതയുള്ള ജീവനക്കാരന്റെ പേര് കാണിക്കണമെങ്കില്‍ തന്നെ താഴെ പറയുന്ന കാര്യങ്ങള് ചെയ്യേണ്ടതുണ്ട്.

   (1) Service matters -> Promotion -> Generate promotion Order  എന്ന ക്രമത്തില് page open ചെയ്ത് ഗ്രേഡ് പ്രമോഷന് അര്‍ഹതയുള്ള ജീവനക്കാരന്റെ സറ്വീസ് വിവരങ്ങള് എന്റര് ചെയ്യുക.
    അതിനുശേഷം കോളങ്ങളുടെ ഏറ്റവും വലത്തേ അറ്റത്തായി കാണുന്ന Insert ബട്ടണ്‍ click ചെയ്യുക.. Insert ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രമേ നാം ടൈപ്പ് ചെയ്ത ഡാറ്റ ഡ്രാഫ്റ്റ് മോഡില്‍ ലഭ്യമാവൂ.
 Insert ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നാം ടൈപ്പ് ചെയ്ത ഡാറ്റ, മുകളില് Pending Draft എന്ന ഹെഡിനു താഴെ ഡ്രാഫ്റ്റ് മോഡില്‍ ലഭ്യമായിരിക്കന്നത് കാണാം. ഇങ്ങനെ ഡ്രാഫ്റ്റ് ചെയ്തിരിക്കുന്ന ഡാറ്റ പ്രോസസ് Confirm ചെയ്യുകയാണ് അടുത്തത്.
. This order will take effect for further activities only when you click the confirm button and finalize it എന്ന മെസ്സേജ് കണ്ടിരിക്കുമല്ലോ. കണ്‍ഫേം ചെയ്യാനായി പേജിന്റെ ഏറ്റവും താഴെ തന്നിരിക്കുന്ന Confirm ബട്ടണില്‍ ക്ലിക്ക് ചെയ്യുക. Data Updated Successfully എന്ന മെസ്സേജ് വരുന്നതു കാണാം.
   (2) Service Matters  -> Promotion -> Pay Fixation on Promotion എന്ന ക്രമത്തില്‍ ഓപ്പണ്‍ ചെയ്യുക.
            ഇപ്പോള് നിലവിലുള്ള Basic Pay യും മറ്റും മുകളില് കാണാം. എന്നാല് മാററം വരുത്തേണ്ട Basic Pay യും മറ്റും Enter new details എന്ന Heading നു താഴെ നല്കുക.
അതിനു ശേഷം Confirm ബട്ടണ്‍ click ചെയ്യുക. (Aided school ആണെങ്കില് Confirm നു പകരം Forward for Approval എന്നായിരിക്കും കാണുക.)

Increment Saction in SPARK



Increment Saction in SPARK

ഗവണ്‍മെന്റ് സ്കൂള്‍ ജീവനക്കാരുടെ ഇന്‍ക്രിമെന്റ് നല്‍കുന്നതിന് സ്പാര്‍ക്കില്‍ ഇതുവരെ ഉണ്ടായിരുന്ന Increment Sanction എന്ന മെനുവില്‍ മാറ്റം വരുത്തിയിരിക്കുന്നു. (എയിഡഡ് സ്കൂളുകളുടെ ഇന്‍ക്രിമെന്റ് പാസാക്കുന്ന രീതിക്ക് മാറ്റം വരുത്തിയിട്ടില്ല. എയിഡഡ് സ്കൂളുകളുടേത്  AEO/DEO ഓഫീസിലേക്ക് ഫോര്‍വേഡ് ചെയ്യുന്ന രീതിയാണല്ലോ.)

             ഗവണ്‍മെന്റ് സ്കൂള്‍ ജീവനക്കാരുടെ ഇന്‍ക്രിമെന്റ് പ്രോസസ് ചെയ്യുന്നതിന് Service Matters -> Increment Sanction -> Process Increment എന്ന ക്രമത്തില് Process Increment പേജ് തുറക്കുക.
                    ഇവിടെ Designation, Increment Type, Increment Due Month/Year എന്ന ക്രമത്തില് select ചെയ്ത്   Process button, click ചെയ്യുക. തുടര്ന്ന് ജീവനക്കാരനെ select ചെയ്ത്   Approving Authority – Same Office എന്ന് select ചെയ്ത്   Put up for Approval എന്നത് click ചെയ്യുക.  തുറന്നു വരുന്ന പേജില് ജീവനക്കാരന്റെ Details കാണാം. ഇവിടെ Data Update ചെയ്താല് Increment പാസാകുന്നതാണ്.