WARM WELCOME.

We always welcome you to our newest site MY BLOG published with useful informations and helpful Tips for the teachers of Aluva Sub Dt. And also welcomes your Valuable SUGGESTIONS & COMMENTS.

ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും മൈ ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല.

SPARK

Steps for locking Employee details in Spark

  Step 1: താങ്കളുടെ ഓഫീസില്‍ Head of Office ന് ലോഗിന്‍ പാസ്സ്‌വേര്‍ഡ് ഇല്ലെങ്കില്‍ DMU വിനെ ബന്ധപ്പെട്ട് പാസ്സ്‌വേര്‍ഡ് ലഭ്യമാക്കുക. ഒരിക്കല്‍ ലോക്ക് ചെയ്ത ഡാറ്റ ആവശ്യമുള്ളപ്പോള്‍ അണ്‍ലോക്ക് ചെയ്യാന്‍ ഇപ്പോഴത്തെ സെറ്റിങ്സ് പ്രകാരം Controlling Officer ക്ക് മാത്രമെ സാധിക്കൂ എന്നതിനാലാണ് ഈ മുന്‍‌കരുതല്‍.

  Step 2: Service Matters – Controlling Officers
ല്‍ Office തെരഞ്ഞെടുത്ത് Details of Current Head of Office ന് താഴെ Head of Office ന്റെ PEN നല്‍കുമ്പോള്‍ താഴെ വിവരങ്ങള്‍ തെളിഞ്ഞ് വരും. ശേഷം Confirm

ചെയ്യുക.
 

Step 3: Administration- Lock Employee Record വഴിയാണ് ഡാറ്റ ലോക്ക് ചെയ്യുന്നത്. ഇത് തെരഞ്ഞെടുക്കുമ്പോള്‍ Lock Employee Record എന്ന തലവാചകത്തോടെ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും. ഡാറ്റാ ലോക്കിങ്ങ് ആരംഭിക്കുന്നതിന് മുമ്പ്, ലോക്ക് ചെയ്യപ്പെടുന്ന വിവരങ്ങള്‍ മുഴുവനും ചേര്‍ത്ത് ശരിയാണെന്ന് ഉറപ്പ് വരുത്തിയിരിക്കണം. ഏതെല്ലാം വിവരങ്ങളാണ് പരിശോധിക്കേണ്ടതെന്ന് മനസ്സിലാക്കുന്നതിനും അവ പടിപടിയായി ചേര്‍ത്ത് പരിശോധിച്ചുറപ്പ് വരുത്തുന്നതിന് സഹായകരമാകുന്നതിനും വേണ്ടിയാണ് ഈ മെനു ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മറിച്ച് ഇപ്പോള്‍ ഡാറ്റ ലോക്ക് ചെയ്യാന്‍ തുടങ്ങരുത്. ഈ വിന്‍ഡോയുടെ ഒരു പ്രിന്റ് എടുക്കുകയോ അതല്ലെങ്കില്‍ Details എന്ന കോളത്തിലെ ഇനങ്ങള്‍ കടലാസില്‍ കുറിച്ചെടുക്കുകയോ ചെയ്യുക. പിന്നീട് ഈ മെനുവില്‍ നിന്ന് പുറത്ത് കടന്ന് ഓരോ ഫീല്‍ഡിലെയും വിവരങ്ങള്‍ പൂര്‍ണ്ണമായി ചേര്‍ത്തിട്ടുണ്ടെന്നും അവ ശരിയാണെന്നും ഉറപ്പ് വരുത്തണം. ജീവനക്കാരുടെ സര്‍വ്വീസ് ബുക്കിലും ഓഫീസില്‍ ലഭ്യമായ മറ്റ് ആധികാരിക രേഖകളിലുമുള്ള വിവരങ്ങള്‍ മാത്രമെ സ്പാര്‍ക്കിലും ചേര്‍ക്കാന്‍ പാടുള്ളൂ. ജീവനക്കാര്‍ വാചാ നല്‍കുന്ന വിവരങ്ങള്‍ ഒരിക്കലും ചേര്‍ക്കാ‍ന്‍ പാടില്ല എന്നോര്‍ക്കുക. അങ്ങിനെ ആധികാരികമായി ലഭ്യമല്ലാത്ത വിവരങ്ങള്‍ ഒഴിച്ചിടണം. സ്പാര്‍ക്കില്‍ ചേര്‍ക്കേണ്ട വിവരങ്ങളുടെ ലിസ്റ്റ് ജീവനക്കാര്‍ക്ക് നല്‍കി അവര്‍ എഴുതി നല്‍കുന്ന വിവരങ്ങളനുസരിച്ച് സ്പാര്‍ക്കില്‍ അപ്ഡേഷന്‍ നടത്താനും പാടില്ല. ഇത് ഓരോ ജീവനക്കാരന്റെയും സര്‍വ്വീസ് ബുക്ക് അയാള്‍ തന്നെ എഴുതിച്ചേര്‍ത്ത് പരിപാലിക്കുന്നതിന് തുല്യമാണെന്നോര്‍ക്കുക. സെല്‍ഫ് ഡ്രോയിങ്ങ് ഓഫീസര്‍മാരുടെ ഡാറ്റ ലോക്ക് ചെയ്യേണ്ടതില്ല.

  Step 4: Personal Memoranda, Present Service Details & Contact Details: Administration- Edit Employee Record
വഴി പ്രവേശിച്ച് ഇവ മൂന്നും അപ്ഡേറ്റ് ചെയ്യാം. ഇവിടെ ചേര്‍ക്കുന്ന Present Address, Permanent Address, Blood Group തുടങ്ങിയ വിവരങ്ങളാണ് ഐ.ഡി കാര്‍ഡിലും പ്രതിഫലിക്കുന്നത്. Blood Group ന് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാം. ലഭ്യമല്ലെങ്കില്‍ ഒഴിച്ചിടണം. ഫോട്ടോ, ഒപ്പ് തുടങ്ങിയവ മാറ്റുന്നതിനും മറ്റും പ്രയാസമനുഭവപ്പെടുന്നുവെങ്കില്‍ Service Matters- Personal Details വഴിയും ഈ മെനുവില്‍ പ്രവേശിച്ച് കാര്യങ്ങള്‍ ശരിയാക്കിയെടുക്കാമെന്നോര്‍ക്കുക.

  Step 5: Probation, Training, Awards, Performance Report, Quarters:
ഇവയെല്ലാം Service Matters, Personal Details ലെ Employees Details ന് താഴെയുള്ള വിവിധ മെനു തെരഞ്ഞെടുത്ത് ലഭ്യമായവ അപ്ഡേറ്റ് ചെയ്യാം.

  Step 6: Service History:
മേല്‍ പറഞ്ഞ രീതിയില്‍ ഇവിടെയും പ്രവേശിക്കാം. പക്ഷെ ഒഴിച്ചിടാനാകില്ല. സര്‍വ്വീസ് രജിസ്റ്റര്‍ പ്രകാരം അതാത് കാലത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ തുടര്‍ച്ചയോടെയും തെറ്റ് കൂടാതെയും ചേര്‍ത്തിരിക്കണം.

  Step 7: Recruitment, Family Details, Qualifying Service, Disciplinary Action:
സര്‍വ്വീസ് ബുക്കില്‍ ലഭ്യമാണെങ്കില്‍ ചേര്‍ക്കാം. അല്ലാത്തവ ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യണം.

  Step 8: Leave Availed:
സര്‍വ്വീസ് ബുക്കിലെ EL, HPL Accounts എടുത്ത് അതാത് കാലങ്ങളില്‍ എടുത്ത ലീവ് തുടക്കം മുതല്‍ മുഴുവനും ചേര്‍ത്തിരിക്കണം. ഡാറ്റാ ലോക്കിങ്ങില്‍ സ്പാര്‍ക്കിലെ Leave Account ന്റെ കാര്യം പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ലീവ് അക്കൌണ്ട് ആവശ്യാനുസരണം അപ്ഡേറ്റ് ചെയ്യാതെ Leave Availed ചേര്‍ക്കാന്‍ കഴിയില്ല എന്നത് കൊണ്ടാകാം. അതിനാല്‍ Leave Availed ല്‍ പ്രവേശിക്കുന്നതിന് മുമ്പ് Leave Account അപ്ഡേറ്റ് ചെയ്യുന്നതിന് Service Matters- Leave- Leave Account വഴി പ്രവേശിക്കണം. EL തെരഞ്ഞെടുക്കുക. നിലവില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കില്‍ Delete All നല്‍കി ക്ലിയര്‍ ചെയ്ത ശേഷം Enter Opening Balance തെരഞ്ഞെടുത്ത ശേഷം സര്‍വ്വീസ് രജിസ്റ്ററിലെ Earned Leave Account പേജിലെ ആദ്യ ലീവ് എന്‍‌ട്രിയുടെ To Date സ്പാര്‍ക്കിലെ As on Date ആയും അതിന് നേരെ രജിസ്റ്ററിലെ നാലാം കോളത്തിലെ ലീവ് സ്പാര്‍ക്കില്‍ No. of Days ആയും നല്‍കി Proceed കൊടുക്കണം. തുടര്‍ന്ന് Enter Opening Balance on subsequent date ഉപയോഗിച്ച് സര്‍വ്വീസ് ബുക്കിലെ നാലാം കോളത്തിലെ ലീവ് മുഴുവനും അപ്ഡേറ്റ് ചെയ്യാം. ഇതെ രീതിയില്‍ തന്നെ HPL Account ഉം അപ്ഡേറ്റ് ചെയ്യാം. ഇനിയും Leave Availed അപ്ഡേറ്റ് ചെയ്യുന്നതിന് പ്രയാസമുണ്ടാകില്ല.

  Step 9: Present Salary: Salary Matters- Changes in the month- Present Salary:
പ്രധാനപ്പെട്ടതാണെങ്കിലും ശംബള ബില്‍ എടുത്തു കൊണ്ടിരിക്കുന്നതിനാല്‍ ഇവിടെ കാര്യമായി ഒന്നും ചെയ്യാനുണ്ടാകില്ല. പക്ഷെ, Deductions ലെ വിവരങ്ങള്‍ സംശയമുണ്ടെങ്കില്‍ പരിശിധിക്കേണ്ടതാണ്. അങ്ങിനെയാണെങ്കില്‍ Salary Matters- Changes in the month- Deductions ഉപയോഗിക്കുന്നതാകും എളുപ്പം.

  Step 10: Deputation, Qualification, Dep. Tests, Regularisation, Nominees: Step 5
ല്‍ ചെയ്ത പ്രകാരം അപ്ഡേറ്റ് ചെയ്യാം.

  Step 11: Leave Surrender: Step 5
ലെ Employees Details വഴി മുന്‍‌കാല സറണ്ടറുകള്‍ ചേര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ചേര്‍ക്കാം. പക്ഷെ എല്ലാം ചേര്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതിനാല്‍ ഇത് നിര്‍ബന്ധമാണെന്ന് പറയുന്നതില്‍ യുക്തിയില്ല എന്നാണ് തോന്നുന്നത്. Benefit Details, Loan Details എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ വിശദീകരണം വേണ്ടതില്ലായെന്ന് തോന്നുന്നു.
  Step 12:
ഇപ്പോള്‍ Step 3 ല്‍ വിവരിച്ച പ്രകാരം Lock Employee Record ല്‍ പ്രവേശിച്ച് ഓരോന്നായോ ഒന്നിച്ചോ ഡാറ്റാ ലോക്കിങ്ങ് നടത്താം.
  ഇത്രയും ചെയ്താല്‍ തല്‍ക്കാലം സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന പ്രകാരം നമ്മുടെ ജോലി അവസാനിച്ചു.
                                                    kf„af\: muh0x\ 4.pi (Maths blog)
 

       


How to Upload Photos and signatures in SPARK?

1. Go to Administration - Edit Employee
2. Enter PEN Number in Personal Memoranda and Press TAB Key
 To Upload Photo
1. Click upload photo link.
2.In upload photo page, click Browse button and select the photo from your computer.
3. Click Save button.
Note: The size of photo should not be more than 25 kb with dimension 1.2 inch width X 1.5 inch height and scan with true color and 100 dpi and save in jpeg format.
                                     
To Upload Signature
1. Click upload signature link.
2. In upload signature page, click Browse button and select the signature file from your computer.
Note:The signature should be 3 cm long and 0.7cm wide on a white paper and scan with true color and 100 dpi and save in jpeg format.
You can Edit uploaded Photo and Signature by Clicking- Service Matters - Personal Details (then select employee ) 

  ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകള്‍ സ്പാര്‍ക്കില്‍ അപ് ലോഡ് ചെയ്യാവുന്ന വലുപ്പത്തിലേക്ക് എങ്ങനെ മാറ്റാമെന്നു നോക്കാം.
      ക്യാമറ ഉപയോഗിച്ച്  എടുത്ത ചിത്രങ്ങളെ കമ്പ്യൂട്ടരില്‍ സേവ് ചെയ്യുകയാണ് ആദ്യം വേണ്ടത്. (Data Cable ഉപയോഗിച്ചോ Card Reader ഉപയോഗിച്ചോ ഇത് ചെയ്യാം) . തുടര്‍ന്ന് താഴെ കാണുന്ന സ്റ്റെപ്പുകള്‍ ചെയ്യാം.
Step 1
     ഫോട്ടോയില്‍ Right Click ചെയ്യുക. gThump Image Viewer ല്‍ ഫോട്ടോ ഓപ്പണ്‍ചെയ്യുക.     (Right Click - Open with - gThump Image Viewer)
Step 2
           gThump Image Viewer ന്റെ മെനു ബാറിലെ Image മെനുവില്‍ നിന്നും Resize ക്ലിക്ക് ചെയ്യുക.
Step 3
  ഇവിടെ Width ഉം Height ഉം ആവശ്യമായ രീതിയില്‍ മാറ്റം വരുത്താവുന്നതാണ്. (Width 150, Height 198)
Step 4
    വിഡത്തും ഹൈറ്റും മാറ്റം വരുത്തിയതിനു ശേഷം ടൂള്‍ ബാറില്‍ നിന്നും Save ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യേണ്ടതാണ്. ഇവിടെ Quality ചോദിക്കുമ്പോള്‍ 100 നല്‍കാം
        NB: ഫോട്ടോ Resize ചെയ്യുന്നതിനു മുമ്പ് ഒരു കോപ്പി Save ചെയ്ത് മാറ്റി വെയ്ക്കുന്നത് നല്ലതായിരിക്കും.  (ഫോട്ടോയുടെ സൈസ് കണ്ടു പിടിക്കാന്‍ ഫോട്ടോയില്‍ Right Click ചെയ്ത് Property എടുത്താല്‍ മതി.)
 



 ******************************************************************************
Help Tips to Exempt Loan recovery from April's salary and to recver from July to November


Now, New Update is ready in SPARK  to enter Dies-non in the month of April (other month) : Click here.


For  SPARK details, download : User Guide  Operating Manual


How to prepare BONUS / ADVANCE Bills?

അഡ്-ഹോക് ബോണസ്:
                        സ്പാര്‍ക്ക്
വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation, Cancel Bonus Calculation, Bonus Bill മെനുകള്‍ ഉപയോഗിച്ചാണ് ബോണസ് ബില്‍ തയ്യാറാക്കുന്ന ത്. 31-3-2012 തിയ്യതിയിലെ ആകെ ശമ്പളവും 1-4-2011 മുതല്‍ 31-3-2012 വരെയുള്ള സര്‍വ്വീസും പരിഗണിച്ചാണല്ലോ അഡ്-ഹോക് ബോണസ് കണക്കാക്കുന്നത്. അതിനാല്‍ 2011-12 ലെ മുഴുവല്‍ ബില്ലുകളും സ്പാര്‍ക്കിലെടുക്കുകയോ മാന്വലായി ചേര്‍ക്കുകയോ ചെയ്തവര്‍ക്ക് മാത്രമെ ബോണസ് ബില്‍ എടുക്കാന്‍ കഴിയുകയുള്ളൂ.
             Basic Pay, Personal Pay, Special Pay, Special Allowance, Personal Allowance, and 38% of Basic Pay in the revised scale;
ഇവയുടെ ആകെ തുക 14500 ല്‍ കവിയുന്നില്ലെങ്കില്‍ അഡ്-ഹോക് ബോണസ് ലഭിക്കും. അടിസ്ഥാന ശമ്പളം മാത്രമേയുള്ളുവെങ്കില്‍, അടിസ്ഥാന ശമ്പളം 10507 ന് മുകളിലുള്ളവര്‍ക്ക് ബോണസ് ഇല്ല എന്ന് പറയാം.(14500/1.38=10507)
           ഈ വര്‍ഷത്തെ ബോണസ് ഉത്തരവ് പ്രകാരം Administration- Slabs and Rates ല്‍ Bonus Ceiling Details ചേര്‍ക്കപ്പെടുന്നതൊടെ മാത്രമെ ബോണസ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടാ ണ് ഉത്തരവിറങ്ങിയ ആദ്യ ദിവസം അപ്ഡേഷന് വേണ്ടി കുറച്ചു സമയം മാറ്റി വെച്ചത്. മേല്‍ പറഞ്ഞത് കൂടാതെ പല കാര്യങ്ങളും ബോണസ് കാല്‍ക്കുലേഷനെ ബാധിക്കുന്ന സന്ദര്‍ഭങ്ങളൂണ്ട്. ഇവയൊക്കെ പരിഗണി ച്ച് കൊണ്ട് കാര്യങ്ങള്‍ സെറ്റ് ചെയ്യാത്തതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ ബോണസ് ബില്ലുകള്‍ ശരിയായി പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ വര്‍ഷം അത്തരം പ്രശ്നങ്ങളൊന്നും ആരും പറഞ്ഞു കേട്ടില്ല. അതിനാല്‍ അതെല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് നമുക്ക് വിശ്വസിക്കാം.


          NB : ബോണസ് കാല്‍ക്കുലേഷന്‍ ചെയ്യുന്നതിന് മുമ്പ് ഓര്‍ക്കേണ്ടത് സ്പാര്‍ക്കില്‍ എന്നു മുതല്‍ സാലറി ചെയ്തു തുടങ്ങി എന്നതാണ്. ഒരിക്കല്‍ക്കൂടി പറയട്ടെ, 2011 April മുതല്‍ Sparkല്‍ Salary വാങ്ങിയത് വരെയുള്ള ശമ്പളം Salary Matters - Manually Drawn എന്ന ഒപ്ഷന്‍ വഴി കയറ്റിയതിന് ശേഷമേ ബോണസ് കാല്‍കുലേഷന്‍ നടത്താവൂ.
ഫെസ്റ്റിവല്അലവന്‍സ്:
                       സ്പാര്‍ക്ക്
സൈറ്റിലെ Salary Matters- Processing- Festival Allowance മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്. സര്‍ക്കാരുത്തരവിന്റെ അടിസ്ഥാനത്തില്‍ സ്പാര്‍ക്കില്‍ ആവശ്യ മായ സെറ്റിങ്സ് നടത്തപ്പെടുന്നതോടെ മാത്രമെ ഈ വര്‍ഷത്തെ ഈ ബില്ലും സാദ്ധ്യമാവുകയുള്ളൂ.ബോണസ് ബില്ലില്‍ നിന്നും വ്യത്യസ്തമായി, കഴിഞ്ഞ വര്‍ഷം മിക്ക ജീവനക്കാരുടെയും എസ്.എഫ്.എ ബില്ലുകളെടുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ട് ടൈം ജീവനക്കാരുടേതിലും റിട്ടയര്‍ ചെയ്തവരുടേതിലുമൊക്കെ പ്രശ്നങ്ങളു ണ്ടായിരുന്നു. ഈ വര്‍ഷം സമയമാകുമ്പോള്‍ മാത്രമെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍സാധിക്കൂ
 ഓണം/ഫെസ്റ്റിവല്‍അഡ്വാന്‍സ്
             മുന്‍ വര്‍ഷങ്ങളില്‍ ഏറെക്കുറെ പ്രശ്നങ്ങളില്ലാതെ ഫെസ്റ്റിവല്‍ അഡ്വാല്‍സ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type ഉം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Proceed നല്‍കണം. എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍. പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ ഇന്നറും ഔട്ടറും പ്രിന്റ്ചെയ്യാം.

മേല്‍ പറഞ്ഞ രീതിയില്‍ ബില്ലെടുത്ത് കഴിഞ്ഞാല്‍ അഡ്വാന്‍സ് റിക്കവറി അഞ്ച് തവണകളായി യഥാസമയം തുടങ്ങിക്കോളും. ഇതിനായി നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല. മുന്‍കാലങ്ങളില്‍ ചില ഓഫീസുകള്‍ അഡ്വാന്‍സ് നല്‍കുമെന്നല്ലാതെ തിരിച്ച് പിടിക്കാറില്ലായിരുന്നു. ഓഡിറ്റ് വരുമ്പോളേക്കും സാമ്പത്തിക വര്‍ഷം കഴിഞ്ഞിരിക്കുമെന്നതിനാല്‍ കാര്യമായ നടപടിയൊന്നുമുണ്ടാകാറില്ല. മന:പ്പൂര്‍വ്വം കൃത്രിമം കാണിച്ചാലെ സ്പാര്‍ക്കില്‍ റിക്കവറി തടയാനാകൂ. അതിനാല്‍ ഈ വര്‍ഷം മുതല്‍ ഫെസ്റ്റിവല്‍ അഡ്വാന്‍സിന്റെ കാര്യത്തില്‍ സ്പാര്‍ക്ക് ബില്‍ നിര്‍ബന്ധമാക്കാന്‍ സാദ്ധ്യതയുണ്ട്.

ഇത് വരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍; ബോണസ്/ എസ്.എഫ്.എ ഉത്തരവിലെ എല്ലാ നിബന്ധനകളും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരു അപ്ഡേഷല്‍ സ്പാര്‍ക്കില്‍ പ്രതീക്ഷിക്കുക വയ്യ. അത് കൊണ്ട് തന്നെ ഈ വര്‍ഷം മുതല്‍ ഈ ബില്ലുകള്‍ സ്പാര്‍ക്കില്‍ തന്നെ വേണമെന്ന് നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ ചില ജീവനക്കാരുടെ കാര്യത്തില്‍ ഏറെ പ്രശ്നങ്ങളുണ്ടാകാനും സാദ്ധ്യതയുണ്ട്.

പ്രൊഫഷന്‍ ടാക്സ്:
     സെപ്റ്റംബര്‍ 30 ന് മുമ്പ് പഞ്ചായത്ത് /കോര്‍പ്പറേഷനുകളില്‍ പ്രൊഫഷന്‍ ടാക്സ് ഒടുക്കേണ്ടത് കൊണ്ട് ആഗസ്ത് മാസത്തെ ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി പ്രൊഫഷന്‍ ടാക്സ് പ്രൊസസ്സ് ചെയ്യണം.
          പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള തൊഴില്‍ നികുതി ദാതാക്കുളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും തൊഴില്‍ നികുതി കുറവ് ചെയ്ത് കൊണ്ടുള്ള അക്ക്വിറ്റന്‍സ് റിപ്പോര്‍ട്ടും സ്പാര്‍ക്ക് വഴി തയ്യാറാക്കുകയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റിലും മറ്റും ഉള്‍പ്പെടത്തക്ക വിധത്തില്‍ തൊഴില്‍ നികുതി സ്പാര്‍ക്കില്‍ രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവനക്കാരില്‍ നിന്നും അക്ക്വിറ്റന്‍സ് രജിസ്റ്റര്‍ വഴി തൊഴില്‍ നികുതി പിടിച്ച ശേഷം സാധാരണ പോലെ അതാത് സ്ക്കൂള്‍ തന്നെ നേരിട്ട് പഞ്ചായത്ത്/കോര്‍പ്പറേഷനില്‍ നല്‍കണം. മറ്റ് ഡിഡക്ഷനുകളെ പോലെ, സ്പാര്‍ക്ക് ബില്‍ വഴി പ്രൊഫഷല്‍ ടാക്സ് കട്ട് ചെയ്ത് ട്രഷറി ട്രാന്‍സ്ഫര്‍ ക്രെഡിറ്റിലൂടെ പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാന്‍ ഇപ്പോള്‍ സംവിധാനമില്ല.
                       (
ബാങ്ക് മുഖേന ശമ്പളം വിതരണം ചെയ്യുമ്പോള്‍ കോ-ഓപ്പറേറ്റീവ് റിക്കവറികള്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ അക്കൌണ്ടുകളിലേക്ക് ബാങ്ക് തന്നെ അടക്കുന്ന സംവിധാനം അപൂര്‍വം ചില സ്ഥലങ്ങളില്‍ നടപ്പായിട്ടുണ്ട്. തൊഴില്‍ നികുതിയുടെ കാര്യത്തിലും ഈ സൌകര്യം സമീപഭാവിയില്‍ തന്നെ ലഭ്യമായേക്കാം.)
        സ്പാര്‍ക്ക്
വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.
ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill type തെരഞ്ഞെടുത്ത ശേഷം Include Prof. Tax ല്‍ ക്ലിക്ക് ചെയ്ത ശേഷം First Half സെലക്ട് ചെയ്യണം. പീരിയഡ് തനിയെ തെളിഞ്ഞ് വരുമ്പോള്‍ “Confirm”ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയിലെ Print Prof. Tax Deduction ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രൊഫഷന്‍ ടാക്സ് ഡിഡക്ഷന്‍ വിവരങ്ങളടങ്ങിയ പി.ഡി.എഫ് റിപ്പോര്‍ട്ട് ലഭിക്കും. കൂടാതെ, ഈ ബില്ലിലെ എല്ലാജീവനക്കാരുടെയും Deductions ല്‍ 1-8-2012 മുതല്‍ 31-8-2012 കാലാവധി രേഖപ്പെടുത്തി പ്രൊഫഷന്‍ ടാക്സ് തുകയും വന്നിട്ടു ണ്ടാകും. പ്രൊസസ്സ് ചെയ്ത ശേഷം ബില്ലിലെ എല്ലാ ജീവനക്കാരുടെയും പ്രൊഫഷന്‍ ടാക്സ് ഒഴിവാക്കേണ്ടി വന്നാല്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കാം.
        പഞ്ചായത്ത്/ കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള എസ്.ഡി.ഒ മാരുടെ ലിസ്റ്റും ഇവിടെ നിന്ന് പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്.



            =============================================================

 DA Arrear Bill Preparation in SPARK.

Arrear process

അരിയര്‍ പ്രോസസ്സ് ചെയ്യണമെങ്കില്‍ ആദ്യം നമ്മുടെ സാലറി ഡീറ്റയില്‍സ് സ്പാര്‍ക്കില്‍ വേണം. അതായത് നമ്മള്‍ എന്ന് മുതലാണോ സ്പാര്‍ക്കില്‍ ബില്‍ ചെയ്യാന്‍ തുടങ്ങിയത് അത് മുതലുള്ള അരിയറുകല്‍ മാത്രമേ നമുക്ക് എടുക്കാന്‍ സാധിക്കൂ.
അല്ലെങ്കില്‍ സാലറി ഡീറ്റയില്‍സ് നമ്മള്‍ സ്പാര്‍ക്ക് ഡാറ്റാ ബൈസിലേക്ക് കയറ്റണം.അത് ചെയ്യേണ്ടത് ..Salary Matters - Manually Drawn എടുത്ത് ഓരോരുത്തരുടെയും മുന്‍കാല ശമ്പളത്തിന്റെ(ഏത് മാസം മുതലുള്ള അരിയറാണോ വേണ്ടത് ആ മാസം മുതല്‍) ഡീറ്റയില്‍സ് കയറ്റുക.
പിന്നീട് Salary Matters-processing-Arrear-DA arrear or salary arrear സെലക്ട് ചെയ്ത് പിരിയഡ് കൊടുത്ത് അരിയറ്‍ ബില്‍ പ്രൊസസ്സ് ചെയ്യാം.
NB: താങ്കള്‍ ആദ്യം മുതല്‍ സ്പാര്‍ക്കില്‍ ചെയ്യുന്ന ആളാണെങ്കില്‍ Manually Drawn എന്ന ഒപ്ഷന്റെ ആവശ്യമില്ല. നേരിട്ട് Salary Matters-processing-Arrear-DA arrear or salary arrear.
DAഅരിയറ് ബില്ല് എടുത്തതില് സാലറിയുടെ DA അരിയറ് മാത്രമാണ് കാണൂന്നത് EL Surrender-ന്റെ DA അരിയറ് കാണുന്നില്ല
ഓരോരുത്തരുടെയും DA Arrear പ്രത്യേകം കണ്ടുപിടിച്ച്, Deduction ല്‍ Arrears PF ലും Allowance-ല്‍ Arrears DA Addle- ലും ചേര്‍ത്തുകൊടുത്ത്  {SPARK-ന് പുറത്ത് വെച്ച് കണക്കുകൂട്ടി  salary matters/changes in the month/deduction വഴി Arrear PF ഉം salary matters/changes in the month / present salary ല്‍ Allowance- ല്‍ Arrear DA Adl. ഉം കൊടുക്കണം} ഈ മാസത്തെ ബില്ലു പ്രോസസ്സ് ചെയ്താല്‍ മതി. Schedules ലും മെയിവ്‍ ബില്ലിലും Amount വന്നോളും. Due/Drawn statement (Arrear bill) മാത്രം വേറെ തയ്യാറാക്കണം.
അരിയ ബില്ലുകക്ക് Encahshment Details കുന്നത്:
DA arrear process ചെയ്ത് Salary ബില്ലില്‍ merge ചെയ്തു.ബില്ല് മാറി Encashment details enter ചെയ്യുന്ന സമയത്ത് രണ്ട് ബില്ലുകളായി കാണപ്പെടുന്നു Encashment details ഏതു ബില്ലിന് രേഖപ്പെടുത്തണം? Processed arrear cancel ചെയ്യേണ്ടതുണ്ടോ?
 DA അരിയര്‍ പ്രോസസ് ചെയ്ത് ശമ്പളബില്ലിനോടൊപ്പം മെര്‍ജ് ചെയ്ത്, ശമ്പളബില്ലും പ്രോസസ് ചെയ്ത് കഴിയുമ്പോള്‍ രണ്ട് ബില്ലുകള്‍ (DA അരിയര്‍ ബില്ലും ശമ്പളബില്ലും) പ്രോസസ് ചെയ്തതായി കണക്കാക്കാം. അതിനാലാണ്. Encashment details ല്‍ രണ്ട് ബില്ലുകള്‍ കാണപ്പെടുന്നത്. ശമ്പളബില്ലിനോടൊപ്പം DA അരിയറും വാങ്ങിക്കഴിയുമ്പോള്‍ (അല്ലെങ്കില്‍ പി. എഫിലേക്ക് നല്‍കിക്കഴിയുമ്പോള്‍) ശമ്പളബില്ലിന Encashment details നല്‍കണമെന്നുറപ്പാണല്ലോ.
പ്രോസസ്സ്ഡ് അരിയര്‍ ക്യാന്‍സല്‍ ചെയ്യരുത്. (അത് ശമ്പളത്തോടൊപ്പം മാറിക്കഴിഞ്ഞതാണ്.)
മെജ്ജ് ചെയ്യാത്ത അരിയ ബില്ലുകക്ക് മാത്രമെ Encahshment Details കാവൂ. മെജ്ജ് ചെയ്ത അരിയ ബില്ലുകക്ക് Encahshment Details കിയാ അത് Double Payment ആയി കണക്കാക്കുന്നതിനും രണ്ട് ബില്ലുകക്ക് ഒരെ ബി നമ്പറും പി.ഒ.സി നമ്പറും നകേണ്ടതായും വരും. അരിയ ബി തുക സാലറി ബില്ലിന്റെ Gross ലും T.C യിലും വരുന്നുണ്ട്. അരിയ ബില്ലിന്റെ Encahshment Details കൊടുക്കാതെ തന്നെ അടുത്ത ശംബള ബി പ്രൊസസ്സ് ചെയ്യാ കഴിയും.