WARM WELCOME.

We always welcome you to our newest site MY BLOG published with useful informations and helpful Tips for the teachers of Aluva Sub Dt. And also welcomes your Valuable SUGGESTIONS & COMMENTS.

ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും മൈ ബ്ലോഗിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല.

Monday, July 1, 2013

Sampoorna

 




ഇവിടെ പുതിയതായി നിര്‍മ്മിക്കുന്ന ഡിവിഷന് പേരു നല്‍കി Start Date, End Date എന്നിവയും നല്‍കി സബ്മിറ്റ് ചെയ്യുക. ക്ലാസ്സിന്റെ പേരിനു മുകളില്‍ ക്ലിക്ക് ചെയ്താല്‍ (Dashboard > Class and Divisions > Class Name ) പുതിയതായി നിര്‍മ്മിച്ച് ഡിവിഷനുകള്‍ കാണാന്‍ കഴിയുന്നതാണ്.
Step 7 
Admit a new student - ഡിവിഷനുകള്‍ സൃഷ്ടിച്ചു കഴിഞ്ഞാല്‍ കുട്ടികളെ പുതിയതായി ഉള്‍പ്പെടുത്താവുന്നതാണ്. ഇതിനായി School Admission എന്ന മെനുവിലാണ് ക്ലിക്ക് ചെയ്യേണ്ടത് (Dashboard > Admission > School Admission )
  ഇവിടെ കുട്ടിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും Enter ചെയ്യണം. കുട്ടിയുടെ പേര്, അച്ഛന്റെ പേര് മുതലായവ മലയാളത്തിലും ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. UBUNDU ഉപയോഗിക്കുകയാണെങ്കില്‍ വളരെ എളുപ്പത്തില്‍ മലയാളത്തില്‍ തന്നെ ടൈപ്പ് ചെയ്യാവുന്നതാണ്. മലയാളം പേരുകള്‍ ചേര്‍ക്കേണ്ട കോളത്തില്‍ curser എത്തിച്ച് മലയാളത്തില്‍ ടൈപ്പ് ചെയ്യുക. ചുവന്ന star കാണുന്ന കോളങ്ങള്‍ നിര്‍ബന്ധമായും കൃത്യ മായും പൂരിപ്പിച്ചിരിക്കണം. ആവശ്യമായ കാര്യങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ പേജിന്റെ ഏറ്റവും താഴെ കാണുന്ന ADMIT STUDENT എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് save  ചെയ്യാവുന്നതാണ്. save ചെയ്തു കഴിയുമ്പോള്‍ പ്രസ്തുത കുട്ടിക്ക് ഒരു Unique Student Code Number സമ്പൂര്‍ണ്ണയില്‍ ക്രിയേറ്റ് ചെയ്യപ്പെടുന്നതു കാണാം. പ്രസ്തുത നമ്പര്‍ കുറിച്ചു വെക്കേണ്ടതാണ്.
Step 7
സേവ് ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ വീണ്ടും കാണുന്നതിന്
        Save ചെയ്ത കുട്ടികളുടെ data വീണ്ടും കാണുന്നതിന് Dash board ബോഡില്‍ ക്ലിക്ക് ചെയ്ത് Search ബട്ടണ്‍ പ്രസ്സ് ചെയ്തോ മെയിന്‍ മെനുവിലെ Students എന്ന മെനുവില്‍ ക്ലിക്ക് ചെയ്തോ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാവുന്നതാണ്. 
      Save ചെയ്ത കുട്ടികളുടെ ഡാറ്റ Confirm ചെയ്യാന്‍ -   മുകളില്‍ പറഞ്ഞിരിക്കുന്ന പോലെ Searchചെയ്ത് കുട്ടികളുടെ Enter ചെയ്ത ഡാറ്റ കാണിക്കുന്ന പേജില്‍ എത്തു മ്പോള്‍ മുകളില്‍ പേജിന്റെ ഇടതു ഭാഗത്തായി This student data is Unconfirmed. Click here to Confirm. എന്ന മെസ്സേജ് കാണാം ഇതില്‍  Click here to Confirm എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടാണ് കുട്ടികളുടെ Data, confirm ചെയ്യേണ്ടത്.
    Confirm ചെയ്തു കഴിഞ്ഞ ‍ഡാറ്റ പിന്നീട് Edit ചെയ്യാന്‍ കഴിയുന്നതല്ല.
ഡാറ്റ  confirm ചെയ്തു കഴിഞ്ഞാല്‍ ഒരു മെസ്സേജ് വരുന്നതാണ്.
Step 8           How to Admit A teacher in Sampoorna
(Dashboard > Human Resources > Employee Admission)
Human Resources എന്ന icon ക്ലിക്ക് ചെയ്ത് Employee Admission ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Employee Details എന്ന പേജില്‍ എത്തിച്ചേരുന്നു. ഇവിടെയാണ് അധ്യാപകരെ സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ക്കേണ്ടത്.  അധ്യാപകരെ സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ Admit Employee എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യേണ്ടതാണ്.
Step 9                    How to Edit an Employee
       (Dashboard > Human Resources > List Employee > Search > Edit)            
       ഇപ്പോള്‍ ലഭിക്കുന്ന് ജാലകത്തില്‍ Designation, section, Name, Pen, Subject എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് search ചെയ്യാവുന്നതാണ്. ഒന്നും നല്‍കാ തെ search ചെയ്താല്‍ മുഴുവന്‍ അധ്യാപകരുടേയും കാണാവുന്നതാണ്.
      Search ചെയ്ത് ലഭിക്കുന്ന അധ്യാപകരുടെ പേരുകളില്‍ ക്ലിക്ക് ചെയ്താല്‍ ആ അധ്യാപകനെ സംബന്ധിക്കുന്ന വിശദ വിവരങ്ങള്‍ ലഭ്യമാകും. ഈ പേജില്‍ വലതു വശത്ത് മുകളിലായി Edit, Delet എന്നീ ബട്ടണുകള്‍ കൂടിയുണ്ട്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന അധ്യാപകരുടെ വിവരങ്ങള്‍ കൂടി നല്‍കേണ്ടതാണ്.
                                                                                                          

No comments:

Post a Comment