വിട തരിക സമംഗളം !!!
ഇനിയൊന്നു വിശ്രമിയ്ക്കട്ടെ ഞാന്‍, ഇന്നോളം-
നിസ്വാര്‍ത്ഥമായ് ചെയ്തു തീര്‍ത്തുവെന്‍ സേവനം.
യാത്രയുണ്ടിനിയുമെന് ജീവിത ഭാണ്ഡം പേറി
ത്രാണിയേകീടട്ടേ നാഥന് !
ആയുരാരോഗ്യവും !!.
ചോര്‍ന്നു പോകില്ല മനസ്സില്‍ നിന്നൊരിയ്ക്കലുമീ-
ദിനങ്ങളും, കണ്ട മുഖങ്ങളും, അവയിലുതിര്ന്നൊരാ-
പ്പൂന്തേന്‍ മൊഴികളും, തൂമന്ദഹാസങ്ങളും, എന്കിലും-
നേരമായിനി, പോകട്ടേ ഞാന്‍, വിട തരിക സമംഗളം !!!
അഭിമാനമുണ്ടഭിവാദ്യവുമോതുന്നിതി-
ലിത്തിരി നേരം ഒരുമിച്ചു ചേര്‍ത്തതില്‍ !.
ബിആര്സിയിലിത് ആദ്യമാണെന്കിലും
നിത്യം സ്മരിച്ചിടും ഞങ്ങളീ വേളയെ !!.
4/4/2016
4/4/2016